chira

കോട്ടയം . ചിറക്കടവ് ഗ്രാമപഞ്ചായത്ത് രണ്ടാം പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി ആർ ശ്രീകുമാർ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ഇതോടെ 20 വാർഡുകളുള്ള പഞ്ചായത്തിൽ 10 വാർഡിന് ഒരു നഴ്‌സ് എന്ന നിലയിൽ സേവനം ലഭ്യമാകും. 292 കിടപ്പുരോഗികളുള്ള പഞ്ചായത്തിൽ ഒരു പാലിയേറ്റീവ് കെയർ യൂണിറ്റ് മാത്രമായി മുഴുവൻ രോഗികൾക്കും സേവനം ലഭ്യമാക്കുന്നത് ഏറെ ശ്രമകരമായിരുന്നു. രണ്ടാം യൂണിറ്റിന്റെ വരവോടെ മാസം 16 സേവന പ്രവൃത്തി ദിനങ്ങൾ എന്നത് 32 ആക്കി വർദ്ധിപ്പിക്കാനാകും. ഗ്രാമപഞ്ചായത്ത് 12 ലക്ഷം രൂപയാണ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പ്ലാൻ ഫണ്ടിൽ മാറ്റിവച്ചിട്ടുള്ളത്.