പാലാ: കേരള കർഷക സംഘം പാലാ ഏരിയാ പ്രസിഡന്റായി പി.ജെ. വർഗീസിനെയും സെക്രട്ടറിയായി ഏഴാച്ചേരി വി.ജി. വിജയകുമാറിനെയും തെരഞ്ഞെടുത്തു.
പ്രതിനിധി സമ്മേളനം കർഷകസംഘം സംസ്ഥാന കമ്മറ്റിയംഗം പി. ഷാനവാസ് ഉദ്ഘാടനം ചെയ്തു. കർഷക സംഘത്തിന്റെ മുതിർന്ന പ്രവർത്തകൻ പി.എൻ കുമാരൻ, മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട ഗോപാലകൃഷ്ണൻ നായർ പിച്ചകപ്പിള്ളിൽ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. കാർഷിക കിസ്സ് മത്സരത്തിൽ വിജയിച്ച എം.റ്റി. ജാന്റീഷ്, ജോൺ മാത്യു, അരുൺ ഗിരീഷ് എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. അനിൽ മത്തായി അദ്ധ്യക്ഷത വഹിച്ചു. പൊതു സമ്മേളനം കർഷക സംഘം ജില്ലാ സെക്രട്ടറി കെ.എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രൊഫ. ആർ. നരേന്ദ്രനാഥ്, പി.എൻ. ബിനു. ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.റ്റി. മധുസൂദനൻ, ജോയി കുഴിപ്പാല, കെ.എസ്. രാജു, അഡ്വ. എസ്. ഹരി, റ്റി.ആർ. വേണുഗോപാൽ, എൻ.ആർ. വിഷ്ണു, അമൽ ഡി.കെ., പി.ജി. അജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.