പാലാ: നിയോജകമണ്ഡത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നും എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കെ.എം മാണി ഫൗണ്ടേഷൻ ആദരിച്ചു. കെ എം മാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായിട്ടാണ് എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വർഷംതോറും പാലായിലെ വിവിധ പഠന പരിശീലന സ്ഥാപനങ്ങളിൽ പഠിക്കാനായി എത്തുന്നത് ആയിരക്കണക്കിന് കുട്ടികളാണെന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു. ട്രിപ്പിൾ ഐ.ടി പോലുള്ള സ്ഥാപനങ്ങളിൽ പഠിച്ച എല്ലാവർക്കും ഉയർന്ന തൊഴിൽ അവസരം നേടാനായതായി എം.പി പറഞ്ഞു.. തുടർച്ചയായി രണ്ടാം വർഷവും എസ്.എസ്.എൽ.സിക്ക് ഏറ്റവുമധികം വിദ്യാർത്ഥികളെ വിജയിപ്പിച്ച വിദ്യാഭ്യാസ ജില്ലയായി പാലാ മാറി.
750ൽ പരം വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തു.