പൊൻകുന്നം : സി.പി.ഐ 24ാം പാർട്ടി കോൺഗ്രസിന് മന്നോട്ടിയായുള്ള കാഞ്ഞിരപ്പള്ളി മണ്ഡലം സമ്മേളനം 23, 24 തീയതികളിൽ പൊൻകുന്നത്ത് കെ. ജി.ജേക്കബ് പണിക്കർ നഗറിൽ ( ലീലാമഹൽ ഓഡിറ്റോറിയത്തിൽ) നടക്കും. 23ന് പ്രതിനിധി സമ്മേളനം കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ യോഗത്തെ അഭിവാദ്യം ചെയ്യും. മണ്ഡലം സെക്രട്ടറി അഡ്വ. എം.എ ഷാജി കണക്കും റിപ്പോർട്ടും അവതരിപ്പിക്കും. 24ന് സംസ്ഥാന കൗൺസിൽ അംഗം ഒ.പി.എ സലാം, ജില്ലാ അസി. സെക്രട്ടറി വി.കെ.സന്തോഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം പി.കെ കൃഷ്ണൻ, വി.ബി ബിനു, ജില്ലാ എക്‌സിക്കുട്ടീവ് അംഗങ്ങളായ ടി.എൻ രമേശൻ, മോഹൻ ചേന്ദംകുളം, ബാബു കെ. ജോർജ്ജ് എന്നിവർ സംസാരിക്കും. സമ്മേളന പരിപാടികൾക്ക് സംഘാടക സമതി പ്രസിഡന്റ് രാജൻ ചെറുകാപ്പള്ളി, സെകട്ടറി പി. പ്രജിത്ത്, മണ്ഡലം സെക്രട്ടറി അഡ്വ. എം.എ .ഷാജി എന്നിവർ നേതൃത്വം നൽകും.