പാലാ: ഗൃഹനാഥനെ കുത്തിക്കൊപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. മേലുകാവ് എരുമപ്രമറ്റം, പീടികപ്പറമ്പിൽ ജസ്റ്റിൻ പി മാത്യു, (34), നടുവിലേ പുരയ്ക്കൽ ജോസഫ് സച്ചിൻ സാം (36) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
പൂവരണി അമ്പലം ഭാഗത്ത് കാഞ്ഞിരത്തുങ്കൽ വീട്ടിൽ ജോർജ്ജ് വർക്കിയെയാണ് ഇരുവരും ചേർന്ന് വീട്ടിൽ കയറി ആക്രമിച്ചത്. സംഭവത്തിനു ശേഷം പ്രതികൾ ഒളിവിലായിരുന്നു. പാലാ ഡിവൈ.എസ്.പി ഗിരീഷ്.പി. സാരഥി, എസ്.എച്ച്.ഓ മാരായ .കെ.പി. തോംസൺ, ബിജു കെ.ആർ, എസ്.ഐമാരായ അഭിലാഷ്, അജിത് സി.പി.ഓമാരായ ബൈജു,രഞ്ജിത്,ജോഷി, അജയൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.