കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സീനിയർ സിറ്റിസൺ ദിനത്തിന്റെ മുന്നോടിയായി 23ന് വൈകുന്നേരം 4ന് ദർശന ഓഡിറ്റോറിയത്തിൽ മുതിർന്ന പൗരന്മാരുടെ സ്നേഹസംഗമം നടത്തും. നഗരസഭാ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച മുതിർന്ന കലാകാരന്മാർക്ക് കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകും. താല്പര്യമുള്ളവർ 9188520400 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ അറിയിച്ചു.