വൈക്കം : പടിഞ്ഞാ​റ്റുംച്ചേരി തെക്കേമുറി 1820ാം നമ്പർ തെക്കേനട എൻ.എസ്.എസ് കരയോഗത്തിന്റെയും,വനിതാസമാജത്തിന്റെയും നേതൃത്വത്തിൽ താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുത്ത കെ.ജയലക്ഷ്മിക്ക് സ്വീകരണം നൽകി. കരയോഗ മന്ദിരത്തിൽ രാമായണ മാസാചരണത്തിന്റെ ദീപപ്രകാശനം വനിതാ യൂണിയൻ പ്രസിഡന്റ് കെ.ജയലക്ഷ്മി നിർവഹിച്ചു. കരയോഗം പ്രസിഡന്റ് ബി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. പ്രതാപൻ, വൈസ് പ്രസിഡന്റ് പി.എൻ രാധാകൃഷ്ണൻ, ട്രഷറർ ശ്രീധരപ്പണിക്കർ, വനിതാസമാജം പ്രസിഡന്റ് സിന്ധു വിജയകുമാർ, മായാദേവി എന്നിവർ പ്രസംഗിച്ചു.