കോട്ടയം: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തിൽ ശാഖാ, പോഷക സംഘടനാ ഭാരവാഹികളെ പങ്കെടുപ്പിച്ച് 23, 24 തീയതികളിൽ തേക്കടി വുഡ്ലൈൻഡ് പ്രൈം കാസിലിൽ 'സമന്വയം 2022' നേതൃ ക്യാമ്പ് സംഘടിപ്പിക്കും. 23ന് രാവിലെ 11ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. വാഴൂർ സോമൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. പീരുമേട് യൂണിയൻ പ്രസിഡന്റ് ഗോപി വൈദ്യർ പങ്കെടുക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ നന്ദിയും പറയും. ഡയറക്ടർ ബോർഡംഗം എൻ.നടേശൻ, നിയുക്ത ഡയറക്ടർ ബോർഡ് അംഗം സജീവ് പൂവത്ത്, യൂണിയൻ കൗൺസിലർമാരായ എസ്.സാലിച്ചൻ, പി.അജയകുമാർ, പി.ബി.രാജീവ്, പി.എൻ.പ്രതാപൻ, സുഭാഷ് പി.എം, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ.ജി.പ്രസന്നൻ, അസിം വി.പണിക്കർ ലത കെ.സലി എന്നിവർ സംസാരിക്കും. രണ്ട് മുതൽ നാലുവരെ ചെറിയാൻ വറുഗീസിന്റെ നേതൃത്വ പരിശീലന ക്ളാസ്. അഞ്ചിന് അഡ്വ.എസ്.ജയസൂര്യൻ ക്ളാസ് നയിക്കും. ഏഴിന് കൾച്ചറൽ പ്രോഗ്രാം. 24ന് 9.15ന് യോഗം അസി. സെക്രട്ടറി അഡ്വ.രാജൻ മഞ്ചേരി, 10.30ന് അനീഷ് മാനുവൽ എന്നിവർ ക്ലാസ് നയിക്കും. 11.40ന് ക്യാമ്പ് അവലോകനം. സമാപന സമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ മുഖ്യപ്രസംഗം നടത്തും. ഇടുക്കി എസ്.പി വി.യു.കുര്യാക്കോസ് മുഖ്യാതിഥിയായിരിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ നന്ദിയും പറയും.