കുറവിലങ്ങാട്: പൈപ്പ് ലൈൻ പൊട്ടൽ മൂലം ദിവസങ്ങളായി കുടിവെള്ളം മുടങ്ങി കിടന്നിരുന്ന കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചതിനെ തുടർന്ന് ജലവിതരണം പുനസ്ഥാപിച്ചതായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.
കടപ്ലാമറ്റം ബൂസ്റ്ററിലേക്കുള്ള പമ്പിങ് മെയിൻ ലൈൻ പൊട്ടിയതിനെ തുടർന്നാണ് കുടിവെള്ള വിതരണം മുടങ്ങിയത്.