ഏറ്റുമാനൂർ : പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തിൽ ലക്ഷാർച്ചന ആഗസ്റ്റ് 21ന് നടക്കും. ലക്ഷാർച്ചനയുടെ ഫണ്ട് സമാഹരിക്കുന്നതിനുള്ള കൂപ്പണിന്റെ വിതരണ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ക്ഷേത്രസന്നിധിയിൽ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി നിർവഹിക്കും. കക്കയം ശ്രീകിരാതമൂർത്തി ക്ഷേത്രം മേൽശാന്തി ചെമ്പകശ്ശേരിമന ഹരിനാരായണൻ നമ്പൂതിരി, പുന്നത്തുറ കവല ശ്രീധർമ്മശാസ്താ ക്ഷേത്രം മേൽശാന്തി ചിറക്കര ഇല്ലം സി വി വാസദേവൻ നമ്പൂതിരി, ആറുമാനൂർ ടാപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം മേൽശാന്തി മുട്ടത്തുമന ഗണേഷ് ഡി നമ്പൂതിരി, കട്ടച്ചിറ കൊട്ടാരം അമ്പലം മേൽശാന്തി തെക്കിനാട്ട് മനോജ് നാരായണൻ നമ്പൂതിരി, മണിമലക്കാവ് ഭഗവതി ക്ഷേത്രം മേൽശാന്തി മുട്ടത്തുമന മഹേഷ് ദാമോദരൻ നമ്പൂതിരി എന്നിവർ ചേർന്ന് ദീപം തെളിക്കും.