പൊൻകുന്നം: എസ്.എൻ.ഡി.പി യോഗം 1044-ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ 28ന് കർക്കടകവാവ് ബലി ചടങ്ങുകൾ നടക്കും. ക്ഷേത്രം മേൽശാന്തി രവീന്ദ്രൻ മുണ്ടയ്ക്കൽ ,അർജുൻ എന്നിവർ കാർമ്മികത്വം വഹിക്കും.ബലിതർപ്പണം,തിലഹവനം,കൂട്ടനമസ്‌കാരം,പിതൃനമസ്‌കാരം എന്നിവ ഉണ്ടായിരിക്കും.
ആനിക്കാട്:മൂഴയിൽ ശങ്കരനാരായണ ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി. യോഗം 449-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ കർക്കടകവാവ് ബലി 28ന് നടക്കും.രാവിലെ 5 മുതൽ പിതൃനമസ്‌കാരം ,തിലഹവനം എന്നിവ ഉണ്ടായിരിക്കും.

ഇളമ്പള്ളി:ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ കർക്കടകവാവ്ബലി തർപ്പണം,പിതൃസായൂജ്യ പൂജകൾ എന്നിവ 28 ന് രാവിലെ 6 മുതൽ ആരംഭിക്കും.

വാഴൂർ: വെട്ടിക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിൽ 28ന് രാവിലെ 6 മുതൽ ക്ഷേത്രത്തിനോട് ചേർന്നുള്ള ശാന്തിഘട്ടിൽ കർക്കടകവാവുബലി നടത്തും. ക്ഷേത്രത്തിൽ പിതൃപൂജയുമുണ്ട്.

എലിക്കുളം: ഭഗവതി ക്ഷേത്രത്തിൽ 28ന് രാവിലെ കർക്കടക വാവുബലി നടത്തും. ക്ഷേത്ര കുളക്കടവിൽ തമ്പലക്കാട് അനീഷ്‌കുമാറിന്റെ കാർമ്മികത്വത്തിലാണ് തർപ്പണം.