വൈക്കം : ഓൾ ഇന്ത്യാ എൽ.ഐ.സി ഏജന്റ്‌സ് ഫെഡറേഷൻ വൈക്കം ബ്രാഞ്ച് സമ്മേളനവും ,മുതിർന്ന ഏജന്റുമാരെ ആദരിക്കലും ടൗൺ റോട്ടറി ഹാളിൽ നടത്തി. മുപ്പതു വർഷം പൂർത്തീകരിച്ച മുഴുവൻ ഏജന്റുമാരെയും സമ്മേളന ഹാളിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഫെഡറേഷൻ ദേശീയ രക്ഷാധികാരി കെ.സി ജയിംസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി.ജി ത്രിഗുണസെൻ അദ്ധ്യക്ഷത വഹിച്ചു.
വൈക്കം ബ്രാഞ്ച് രക്ഷാധികാരി എൻ.ജി ബാലചന്ദ്രൻ, ഡിവിഷണൽ പ്രസിഡന്റ് എൻ.ഒ ജോർജ്, സെക്രട്ടറി സാലിമ്മ ജോളി , ട്രഷറർ സി.എം ജോസ് , ചാരിറ്റബിൾ ട്രസ്റ്റ് ബ്രാഞ്ച് ട്രസ്റ്റി കെ.ആർ ശേഖരൻ, എൽ.ഐ.സി. വൈക്കം ബ്രാഞ്ച് മാനേജർ സുനിൽ രാജ്, വൈസ് പ്രസിഡന്റ് ആർ.വിജയകുമാർ എന്നിവർ പ്രസംഗിച്ചു.