കോട്ടയം : കോത്തല ശ്രീ സൂര്യനാരായണപുരം സൂര്യക്ഷേത്രത്തിൽ വാവുബലി ഒരുക്കങ്ങൾ പൂർത്തിയായി. 28 രാവിലെ 5.30 മുതൽ ബലിതർപ്പണം നടക്കും. ക്ഷേത്രം തന്ത്രി സത്യരാജൻ, സാധു തന്ത്രി, വിമനാഥൻ തന്ത്രി എന്നിവർ നേതൃത്വം നൽകും. പിതൃസായൂജ്യത്തിനായി സായൂജ്യപൂജ, കൂട്ടനമസ്‌കാരം, തിലഹവനം തുടങ്ങിയ വഴിപാടുകൾ നടത്താൻ അവസരമുണ്ട്.