kisan

കട്ടപ്പന. കിസാൻസഭ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാർ ഒാഫീസുകൾക്കുമുന്നിൽ ധർണ നടത്തി. ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുക,ബഫർസോൺ വിഷയത്തിന് പരിഹാരം കാണുക,വന്യമൃഗശല്യം ഒഴിവാക്കുക, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കർഷക ദ്രോഹം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം കട്ടപ്പനയിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി വി.ആർ ശശി ഉദ്ഘാടനം ചെയ്തു. വനംവകുപ്പ് സെക്ഷൻ ഓഫീസിനു മുൻപിലായിരുന്നു സമരം. അയ്യപ്പൻകോവിൽ പോസ്റ്റ് ഓഫീസിനുമുന്നിൽ കിസാൻസഭ ജില്ലാ സെക്രട്ടറി റ്റി.സി കുര്യനും നെടുംകണ്ടത്ത് കിസാൻസഭ ജില്ലാ പ്രസിഡന്റ് പികെ സദാശിവനും വണ്ടന്മേട്ടിൽ സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വി.കെ.ധനപാലും ഉദ്ഘാടനം ചെയ്തു.