coco

വാഴക്കുളം. നാളികേര വികസന ബോർഡിന്റെ കീഴിൽ വാഴക്കുളത്ത് പ്രവർത്തിക്കുന്ന സി.ഡി.ബി.ഇൻസ്റ്റിറ്റിറ്റൂട്ട് ഒഫ് ടെക്‌നോളജി വിവിധതരം നാളികേരാധിഷ്ഠിത ഉത്പന്നങ്ങളുടെ പരിശീലനം നൽകുന്നു. ഒന്നു മുതൽ നാലു ദിവസം വരെ ദൈർഘ്യമൂളള പരിശീലനമാണ് നടത്തുക. നാളികേര ചിപ്‌സ്, കുക്കീസ്, ചോക്ലേറ്റ്, സ്‌ക്വാഷ്, ചമ്മന്തിപ്പൊടി, വിനാഗിരി, നാറ്റാ ഡി കൊക്കോ എന്നീ മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കുന്നതിനുള്ള പരിശീലനമാണ് നൽകുക. പരിശീലന ക്ലാസിന്റെ രജിസ്‌ട്രേഷൻ, ഫീസ് എന്നീ വിവരങ്ങൾക്ക് 04 84 26 79 6 80 എന്ന നമ്പരിൽ തിങ്കൾ, വെള്ളി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30വരെ ബന്ധപ്പെടാം.