nature

മുണ്ടക്കയം. മുരിക്കുംവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നേച്ചർ ക്ലബ് ആരംഭിച്ചു . വണ്ടൻപതാൽ വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സുനിൽകുമാർ ഉദ്ഘാടനം യോഗം ചെയ്തു.
പി.റ്റി.എ പ്രസിഡന്റ് സിജു കൈതമറ്റം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി.എച്ച്.എസ്.ഇ.പ്രിൻസിപ്പൽ വി.കെ.പുഷ്പകുമാരി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് രാജേഷ് എ.പി, സ്കൂൾ ഹെഡ് മാസ്റ്റർ ഇൻ ചാർജ് റഫീഖ് പി.എ, നേച്ചർ ക്ലബ് സ്കൂൾ കോ-ഓർഡിനേറ്റർ ബി.സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. പ്രകൃതിയെ അടുത്തറിയാൻ കുട്ടികളെ പ്രാപ്തമാക്കുകയാണ് നേച്ചർ ക്ളബ് വഴി ലക്ഷ്യമിടുന്നത്.