കോട്ടയം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) വനിതാ ഫോറം കടുത്തുരുത്തി മണ്ഡലം കൺവെൻഷൻ കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം പ്രസിഡന്റ് ലീലാമ്മ ജിമ്മി , ജില്ലാ പ്രസിഡന്റ് കെ.ഡി. പ്രകാശൻ, സെക്രട്ടറി പി.കെ മണിലാൽ,സംസ്ഥാന കമ്മിറ്റി അംഗം ഗിരിജ ജോജി, സുജാത രമണൻ, ഫിലോമിന ജോസഫ്, കാളികാവ് ശശികുമാർ, സോമൻ കണ്ണം പുഞ്ച, ബേബി തോമസ്,സിറിയക് ഐസക്, തുടങ്ങിയവർ പ്രസംഗിച്ചു.