പാലാ: മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യുണിയൻ പ്രസിഡന്റായി സി.പി. ചന്ദ്രൻനായരേയും വൈസ് പ്രസിഡന്റായി രാമപുരം പി.എസ്. ഷാജികുമാറിനേയും (പയനാൽ കുട്ടൻ) വീണ്ടും തിരഞ്ഞെടുത്തു. സി.പി ചന്ദ്രൻ നായർ തുടർച്ചയായ നാലാം തവണയാണ് യൂണിയൻ പ്രസിഡന്റാകുന്നത്. കമ്മറ്റിയംഗങ്ങളായി അജിത്ത് സി. നായർ (ഉള്ളനാട്), കെ.എൻ. ഉണ്ണിക്കൃഷ്ണൻ നായർ (ഉഴവൂർ), സി.ആർ. പ്രദീപ് കുമാർ (ഇടമറ്റം), എസ്.ഡി. സുരേന്ദ്രൻ നായർ (കയ്യൂർ), കെ.ആർ. ബാബുരാജ് (തിടനാട് വടക്ക്), എം.ജി. സന്തോഷ് കുമാർ (ഇടനാട്), എം.കെ. ഗോപാലകൃഷ്ണൻ നായർ (കുറവിലങ്ങാട്), കെ.എൻ. ശ്രീകുമാർ (കാണക്കാരി), അഡ്വ. ഡി. ബാബുരാജ് (കിടങ്ങൂർ), വി.എസ്. വേണുഗോപാൽ (പുലിയന്നൂർ), വി. സോമനാഥൻ നായർ (അമനകര), ശശികുമാർ (ആണ്ടൂർ), പി.എൻ. സുരേഷ് (കിഴതടിയൂർ) എന്നിവരെയും തിരഞ്ഞെടുത്തു.
യൂണിയൻ പഞ്ചായത്ത് കമ്മറ്റിയിലേക്ക് പ്രസിഡന്റായി റ്റി.ആർ. വേണുഗോപാലൻ നായരേയും കമ്മറ്റിയംഗങ്ങളായി റ്റി.വി. ജയമോഹൻ (പൂവരണി). ഡി. സുരേന്ദ്രൻ നായർ (അന്തീനാട്) എന്നിവരേയും തിരഞ്ഞെടുത്തു.