ഏറ്റുമാനൂർ : ദക്ഷിണകാശി എന്നറിയപ്പെടുന്ന വേദഗിരി ധർമ്മശാസ്താക്ഷേത്രത്തിൽ കർക്കടകവാവുബലി 27, 28 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒരേസമയം ആയിരം പേർക്ക് ബലിതർപ്പണത്തിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഏഴു കർമ്മികളും നാൽപ്പതോളം പരികർമ്മികളും ചടങ്ങുകൾക്കായി എത്തിച്ചേരും. 27 ന് വൈകിട്ട് 7 ന് ആദ്ധ്യാത്മിക സമ്മേളനം സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. സ്വാമി അഭയാനന്ദതീർത്ഥ പാദ അനുഗ്രഹപ്രഭാഷണവും, ഏറ്റുമാനൂരപ്പൻകോളേജ് പ്രിൻസിപ്പൽ ഹേമന്ത് കുമാർ മുഖ്യപ്രഭാഷണവും നടത്തും.

28 ന് പുലർച്ചെ തീർത്ഥച്ചിറയിൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. വിപുലമായ ക്രമീകരണങ്ങളാണ് ബലിതർപ്പണത്തിന് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് വേദഗിരി മഠം സ്വാമി ആനന്ദ തീർത്ഥപാദർ, മാനേജിംഗ് ട്രസ്റ്റി ഇ.കെ.സനൽകുമാർ, എൻ.സന്തോഷ് കുമാർ എന്നിവർ അറിയിച്ചു.