
കോട്ടയം. വ്യവസായ വാണിജ്യ വകുപ്പിന്റെ ചങ്ങനാശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പേപ്പർ ക്യാരി ബാഗ് നിർമാണത്തിൽ ദ്വിദിനശിൽപശാല സംഘടിപ്പിച്ചു. ശിൽപശാലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിച്ചു. റേഡിയോ മീഡിയാ വില്ലേജിന്റെയും ചങ്ങനാശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടേയും സഹകരണത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്. കോട്ടയം നഗരസഭാംഗം എൻ.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ തോമസ് കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ചങ്ങനാശേരി ഡെപ്യുട്ടി ഡയറക്ടർ എസ്. ശ്യാം, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ.അർജ്ജുനൻ പിള്ള എന്നിവർ പ്രസംഗിച്ചു.