പൊൻകുന്നം: മോദി സർക്കാർ രാജ്യത്ത് കോർപ്പറേറ്റുകൾക്ക് വേണ്ടി ഭരണം നടത്തുകയാണെന്ന് സി.പി.ഐ ജില്ലാ സെകട്ടറി സി.കെ. ശശിധരൻ പറഞ്ഞു. പൊൻകുന്നത്ത് സി.പി.ഐ കാഞ്ഞിരപ്പള്ളി മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടക സമതി സെക്രട്ടറി പി.പ്രജിത്ത് സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി അഡ്വ. എം. എ. ഷാജി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. മുതിർന്ന അംഗം വി. കെ. കരുണാകരൻ പതാക ഉയർത്തി. സി.ജി. ജ്യോതി രക്തസാക്ഷി പ്രമേയവും അജിത് വാഴൂർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അജി കാരുവാക്കൽ, സുരേഷ് കെ. ഗോപാലൻ, സ്വപ്നാ റെജി എന്നിവർ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സംഘാടകസമതി പ്രസിഡന്റ് രാജൻ ചെറുകാപ്പള്ളി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഒ. പി. എ സലാം, അഡ്വ.വി. ബി.ബിനു, പി.കെ കൃഷ്ണൻ ജില്ലാ എക്‌സിക്കുട്ടിവ് അംഗങ്ങളായ മോഹൻ ചേന്നംകുളം, ബാബു. കെ. ജോർജ്, ടി. എൻ. രമേശൻ എന്നിവർ സംസാരിച്ചു. കെ.പി.എ.സി രവിയെ ആദരിച്ചു.


ചിത്രവിവരണം
പൊൻകുന്നത്ത് നടന്ന സി. പി .ഐ കാഞ്ഞിരപ്പള്ളി മണ്ഡലം പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി സി കെ ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു.
അേേമരവാലിെേ മൃലമ