പാലാ: മേഖലയിലെ ക്ഷേത്രങ്ങളിൽ കർക്കടക വാവുബലിക്ക് ഒരുക്കങ്ങളായി. കടപ്പാട്ടൂർ, അന്തീനാട്, പൂവക്കുളം, കൊണ്ടാട് ക്ഷേത്രങ്ങളിൽ കർക്കടക വാവുബലിക്ക് ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിഞ്ഞതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. 28 നാണ് ബലിതർപ്പണം.

കടപ്പാട്ടൂർ : മഹാദേവ ക്ഷേത്രത്തിൽ പുലർച്ചെ 5ന് ക്ഷേത്രകടവിൽ ബലിതർപ്പണം ആരംഭിക്കും. കീച്ചേരിൽ നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 9 മുതൽ പ്രസാദ ഊട്ട്.

വാവുബലി ദിനത്തിൽ ക്ഷേത്രത്തിൽ നമസ്‌കാരം, കൂട്ടനമസ്‌കാരം, തിലഹവനം, വിഷ്ണുപൂജ തുടങ്ങിയ വഴിപാടുകൾ, നടത്തുന്നതിനും, മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും സൗകര്യം ഏർപ്പെടുത്തിയതായും ദേവസ്വം പ്രസിഡന്റ് സി. പി. ചന്ദ്രൻ നായർ, സെക്രട്ടറി എസ്. ഡി.സുരേന്ദ്രൻ നായർ, ഖജാൻജി സാജൻ ജി. ഇടച്ചേരിൽ എന്നിവർ അറിയിച്ചു. ഫോൺ നമ്പർ 04822201449, 9188015448.

അന്തിനാട്: ശ്രീമഹാദേവ ക്ഷേത്രത്തിൽ രാവിലെ 5.30 മുതൽ മുരിക്കുംപുഴ കീച്ചേരിൽ ഇല്ലം കേശവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രക്കടവിൽ ബലിതർപ്പണം നടക്കും. മേൽശാന്തി കല്ലംപിള്ളിൽ ഇല്ലം കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ തിലഹോമം, പിതൃപൂജ, ശിവപൂജ, നമസ്‌കാരം, കൂട്ടനമസ്‌കാരം, വിശേഷാൽ പൂജകൾഎന്നിവ നടക്കും. ഫോൺ: 9400542424

പൂവക്കുളം: എസ്.എൻ.ഡി.പി യോഗം 159ാം നമ്പർ ശാഖാ പൂവക്കുളം ആനന്ദ ഷണ്മുഖസ്വാമി ക്ഷേത്രത്തിൽ വ്യാഴാഴ്ച രാവിലെ 6 മുതൽ മേൽശാന്തി ചെല്ലപ്പൻ ശാന്തിയുടെ നേതൃത്വത്തിൽ വാവുബലി നടത്തുമെന്ന് സെക്രട്ടറി പി.ഡി. രാജു അറിയിച്ചു.

കെഴുവംകുളം: ഗുരുദേവ ക്ഷേത്രത്തിൽ കർക്കടക വാബുബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ശാഖാ ഭാരവാഹികൾ അറിയിച്ചു. മേൽശാന്തി മഹേശ്വരൻ പമ്പാവാലി നേതൃത്വം നൽകും.