kob-jagadeesh

ചെങ്ങളം : ചെങ്ങളം വായനശാല കവലയ്ക്ക് സമീപം കിണറ്റിൽ വീണ് ഗൃഹനാഥൻ മരിച്ചു. ചെങ്ങളം അറയ്ക്കൽ, ജഗദീഷ് ബാബു
(ഓമനക്കുട്ടൻ - 62) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. കിണറിന്റെ സമീപത്തെ മരത്തിന്റെ ശിഖരം വെട്ടിമാറ്റുന്നതിനിടയിൽ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജഗദീഷ് ബാബുവിനെ നാട്ടുകാരും ഫയർഫാേഴ്‌സും ചേർന്ന് കരയ്ക്കെത്തിച്ച് മെഡിക്കൽ കാേളേജിലേക്ക് കാെണ്ടുപാേയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കള്ളുഷാപ്പ് തൊഴിലാളിയും, സി.പി.എം വായനശാല ബ്രാഞ്ച് കമ്മിറ്റി അംഗവും, കായൽമേഖലാ ചെത്ത് തൊഴിലാളി യൂണിയൻ മുൻ ഓഫീസ് സെക്രട്ടറിയുമായിരുന്നു. കുമരകം അക്കരച്ചിറ കുടുംബാഗം ഷൈനിയാണ് ഭാര്യ. മക്കൾ : അമൽ (ഉണ്ണി), അനുപമ (ഉണ്ണിമായ). സംസ്കാരം പിന്നീട്.