
തിരുവഞ്ചൂർ. പെരുമ്പള്ളിൽ കൊട്ടാരത്തിലെ ദേവപ്രശ്‌ന പരിഹാരക്രിയകൾ 30 മുതൽ ആഗസ്ത് 3 വരെ നടക്കും. തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. 30 മുതൽ ആഗസ്റ്റ് 2 വരെ എല്ലാ ദിവസവും രാവിലെ ആചാര്യവരണം, ഗണപതിഹോമം, മൃത്യുഞ്ജയ ഹോമം, അഘോര ഹോമം, ദേവീപൂജ, വൈകിട്ട് സുദർശന ഹോമം, ഭഗവതി സേവ, പരദേവതാ പൂജ, ആഗസ്റ്റ് 3ന് രാവിലെ നടക്കുന്ന വിവിധ പൂജകൾക്ക് ശേഷം പ്രസാദ ഊട്ടോടെ ചടങ്ങ് സമാപിക്കുമെന്ന് ചെയർമാൻ രാജൻ പെരുമ്പള്ളിലും ജനറൽ കൺവീനർ സുകുമാർ താഴത്തിളയിടത്തും അറിയിച്ചു. ഫോൺ: 94 00 61 15 20, 94 97 08 83 42.