kob-raghavan

ചങ്ങനാശേരി : ശ്രീനാരായണഗുരുവിനെ നേരിട്ട് ദർശിച്ച പുതുപ്പള്ളി തൃക്കോതമംഗലം കാക്കാംപറമ്പിൽ കെ.കെ.രാഘവൻ (99) നിര്യാതനായി. 1928 ജനുവരി 16 നാണ് മാതാവ് ഉണിച്ചിയമ്മയ്ക്കും, അമ്മാവൻ കുമരിക്കുമൊപ്പം കാളവണ്ടിയിൽ നാഗമ്പടം ക്ഷേത്രത്തിലെത്തി ഗുരുദേവനെ രാഘവൻ ദർശിച്ചത്. അന്നാണ് ശിവഗിരി തീർത്ഥാടനത്തിന് ഗുരുദേവൻ അനുമതി നൽകിയത്. ചങ്ങനാശേരി മുട്ടിത്തറയിൽ പരേതയായ ഭവാനിയാണ് ഭാര്യ. മക്കൾ : ശശിധരൻ (ഗോവ), ബാബു (ഗോവ), ഷാജി (യു.എസ്.എ), ഗിരിജ, ഗിരീഷ്, പരേതയായ രമണി. മരുമക്കൾ : നിർമ്മല, ജ്യോതി, ജയ, നിർമ്മലൻ, രഞ്ജു, പരേതനായ ഗോപാലൻ. സംസ്കാരം പിന്നീട്.