rr

കോട്ടയം. ജ്വല്ലറിയിൽ നിന്ന് മാലയെടുത്ത് ഒാടിയ യുവാവിനെ പൊലീസ് പിടികൂടി. കർണാടക സ്വദേശി റിച്ചാർഡ് (23) ആണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരിയിലെ ആലുക്കൽ ജൂവല്ലറിയിൽ രണ്ടുപവന്റെ മാല വാങ്ങാനെന്ന വ്യാജേനയെത്തിയ ഇയാൾ ഒരു മാല എടുത്തുകൈയിൽ പിടിച്ചശേഷം മറ്റൊന്ന് ആവശ്യപ്പെടുകയും അതെടുക്കുന്നതിനായി കടയുടമ തിരിഞ്ഞ സമയം ഇറങ്ങി ഒാടുകയുമായിരുന്നു. തുടർന്ന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച് പണവുമായി ബംഗളൂരുവിലേക്ക് കടന്നു. ചങ്ങനാശേരി എസ്.ഐ ജയകൃഷ്ണൻ.എം, സുനിൽ.ആർ, എ.എസ്.ഐ രഞ്ജീവ് ദാസ്, സി.പി.ഒമാരായ മണികണ്ഠൻ, തോമസ് സ്റ്റാൻലി, അതുൽ കെ.മുരളി, സന്തോഷ് എന്നിവരാണ് ബംഗളൂരുവിൽ നിന്ന് പ്രതിയെ പിടികൂടിയത്.