puka

ഗാന്ധിനഗർ. വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ അതിരമ്പുഴ കുട്ടിപ്പടി ഭാഗത്ത് അഭിരാമം വീട്ടിൽ ജയദേവനെ (52) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മാന്നാനം കുട്ടിപ്പടി ഭാഗത്ത് നടത്തുന്ന ബേക്കറിയിൽ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുകയായിരുന്നു. ഗാന്ധിനഗർ എസ്.എച്ച്.ഓ ഷിജി.കെ, എസ്.ഐ. വിദ്യ, സി.പി.ഓ. സോണി തോമസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . ഇയാളുടെ കടയിൽ നിന്ന് സിഗരറ്റും പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലിസ് മേധാവി കെ.കാർത്തിക് അറിയിച്ചു.