
കോട്ടയം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഊർജരംഗത്തെ നേട്ടങ്ങൾ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പരിപാടിയോടനുബന്ധിച്ചുള്ള വൈദ്യുതി മഹോത്സവം 26ന് രാവിലെ 11ന് ചങ്ങനാശേരി എസ്.ബി. കോളേജിൽ നടക്കും. ചീഫ് വിപ്പ് എൻ ജയരാജ് ഭദ്രദീപ പ്രകാശനം നിർവഹിക്കും. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എം.എൽ.എമാരായ ഉമ്മൻചാണ്ടി, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ, നഗരസഭാദ്ധ്യക്ഷ സന്ധ്യ മനോജ് തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ച് ഊർജസംരക്ഷണനേട്ടങ്ങൾ വിഷയമാക്കിയ വിവിധ ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കും.