മുണ്ടക്കയം: അഴിമതിയിൽ കുളിച്ച കൊക്കയാർ ഗ്രാമപഞ്ചായത്ത് ഭരണസമിതി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൊക്കയാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിചാരണയാത്ര നടത്തി. അഴങ്ങാട്ടിൽ നിന്നാരംഭിച്ച യാത്ര ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സിറിയക് തോമസ് ഉദ്ഘാനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സണ്ണി തുരുത്തിപള്ളി അദ്ധ്യക്ഷത വഹിച്ചു. സണ്ണി തട്ടുങ്കൽ, നൗഷാദ് വെംബ്ലി, ടോണി തോമസ്, ഓലിക്കൽ സരേഷ്, അയൂബ് ഖാൻ കട്ടുപ്ലാക്കൽ, കെ.എച്ച് തൗഫീക്, ഡി.രാജീവ്, റോയ് വെള്ളൂർ എന്നിവർ സംസാരിച്ചു.
പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങൾ പര്യടനം നടത്തിയ ജനകീയ വിചാരണ യാത്ര വൈകിട്ട് ഏന്തയറ്റിൽ സമാപിച്ചു. സമാപന സമ്മേളനം കെ.എസ്. യു. ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച രാവിലെ 9.30 ന് നാരകംപുഴയിൽ നിന്നും പഞ്ചായത്താഫീസിലേക്ക് മാർച്ച് നടത്തും.ഡി.സി. സി പ്രസിഡന്റ് സി.പി മാത്യു സമരം ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പഞ്ചായത്താഫീസ് ധർണ്ണ കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്യും.