
കോട്ടയം. മുൻ മന്ത്രി ജോസ് തെറ്റയിലിനെതിരെ പീഡന പരാതി നൽകിയ യുവതി മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിന് മുന്നിൽ പ്രതിഷേധവുമായെത്തി. പീഡിപ്പിച്ചതിന് ഉമ്മൻചാണ്ടി നഷ്ടപരിഹാരം വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഇന്നലെ രാവിലെ ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെ വീട്ടിലുണ്ടെന്ന് മനസിലാക്കിയാണ് പരാതിക്കാരി എത്തിയത്. നേരത്തെ ഒത്തുതീർപ്പിനായി ഉമ്മൻചാണ്ടി ഇടപെട്ടെന്നും നഷ്ടപരിഹാരം വാങ്ങി നൽകാമെന്ന് അന്ന് വാക്കു നൽകിയിരുന്നെന്നുമാണ് സ്ത്രീ പറയുന്നത്. ഉമ്മൻചാണ്ടിയെ കാണണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചതോടെ കോൺഗ്രസ് പ്രവർത്തകർ ഇവരെ തടഞ്ഞു. ഇതോടെ ബഹളം ഉച്ചത്തിലായി. തുടർന്ന് ഈസ്റ്റ് പൊലീസിൽ അറിയിക്കുകയും വനിതാ പൊലീസ് എത്തി അനുനയിപ്പിച്ച് തിരികെ അയയ്ക്കുകയായിരുന്നു.