
പൊൻകുന്നം. കേരള കർഷക സംഘം വാഴൂർ ഏരിയാ സമ്മേളനം ഇന്ന് രാവിലെ 9ന് പൊൻകുന്നം മഹാത്മാ ഗാന്ധി ടൗൺ ഹാളിൽ നടക്കും. തിരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികൾ പങ്കെടുക്കും. ഏരിയാ പ്രസിഡന്റ അഡ്വ.സി.ആർ.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രതിനിധി സമ്മേളനം കർഷക സംഘം സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പ്രൊഫ.എം.ടി.ജോസഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.എം.രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് പ്രൊഫ.ആർ. നരേന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുക്കും. ഹോം ഗ്രോൺ നഴ്‌സറിയുമായി ചേർന്ന് വിവിധ ഹൈ ബ്രിഡ് ഫലവൃക്ഷ തൈകളുടെ പ്രദർശനവും വിൽപ്പനയും ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.