ചങ്ങനാശേരി : കെ.എസ്.ആർ.ടി.സ പെൻഷണേഴ്‌സ് ഓർഗനൈസേഷൻ ചങ്ങനാശേരി യൂണിറ്റ് അർദ്ധവാർഷിക പൊതുയോഗം സംസ്ഥാന പ്രസിഡന്റ് കെ.ജോൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.ടി. പൊന്നൻ, ജില്ലാ സെക്രട്ടറി എ.വി. ഓമനകുട്ടൻ, യൂണിറ്റ് സെക്രട്ടറി ചാക്കോ ആന്റണി, ഖജാൻജി കെ.കെ. കുഞ്ഞുകുട്ടൻ, കമ്മിറ്റിയംഗം എ.പി. ശാസ്താവുകുട്ടി എന്നിവർ പങ്കെടുത്തു.