വൈക്കം : വൈക്കം റോട്ടറി ക്ലബ് ഭാരവാഹികളായി ജെയിംസ് കുര്യൻ (പ്രസിഡന്റ്), ഷിജോ ചോലശ്ശേരിൽ (സെക്രട്ടറി), രാജു തോമസ് എളമ്പാശ്ശേരിൽ (ട്രഷറർ) എന്നിവർ സ്ഥാനമേറ്റു. ഈ വർഷം വൈക്കത്തെ എയ്ഡഡ് സ്കൂളുകളിൽ 300 കമ്പ്യൂട്ടറുകൾ നൽകുന്നതിനും അംഗവൈകല്യം ബാധിച്ച യുവതി - യുവാക്കളുടെ വിവാഹത്തിന് ധനസഹായം നൽകുന്നതിനും ഐ.എ.എസ്, എം.ബി.ബി.എസ് പഠനത്തിന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ധനസഹായം നൽകുന്നതിനും ചെമ്മനത്തുകര പെയിൻ ആന്റ് പാലിയേറ്റീവ് കെയർ ഹോമിലെ രോഗികൾക്ക് മരുന്ന് നൽകുന്നതിനും തീരുമാനിച്ചു. റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ ഇ.കെ.ലൂക്ക് യോഗം ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് സണ്ണി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ ബിജു സ്കറിയ, അസി.ഗവർണർ സുജിത്ത് മോഹൻ, അഡ്വ.ശ്രീകാന്ത് സോമൻ, ജോജി ജോസഫ്, റോയി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.