കുമരകം : ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഒന്നര വർഷമായി ലിറ്റർ കണക്കിന് വെള്ളം ഇങ്ങനെ പാഴായിപ്പോകാൻ തുടങ്ങിയിട്ട്. അധികൃതർ കാണാത്തതാണോ ഇനി കണ്ടിട്ടും മൗനം തുടരുന്നതാണോ എന്നതാണ് ഉയരുന്ന ചോദ്യം. കുമരകം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് സമീപത്തായി കലുങ്കിനോട് ചേർന്ന് വാട്ടർഅതോറിട്ടിയുടെ പൈപ്പ് ലൈനാണ് പൊട്ടിയത്. തെട്ടുചേർന്ന തോട്ടിലേയ്ക്ക് ഒഴുകിപ്പോകുന്നതിനാൽ കണ്ണടയ്ക്കുകയാണ് വാട്ടർ അതോറിട്ടി. രണ്ടു വർഷം മുമ്പ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും പമ്പിംഗ് മെയിൻലൈനായതിനാലാണ് ജോയിന്റ് വീണ്ടും പൊട്ടുന്നതെന്നാന്ന് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ വാട്ടർ അതോറിട്ടിയുടെ അനാസ്ഥ കാരണം കുമരകത്ത് വിതരണം ചെയ്യേണ്ട കുടിവെള്ളം ചുമ്മാതെ പാഴാകുകയാണ്. കോട്ടയം വെള്ളൂപ്പറമ്പിൽ നിന്ന് പമ്പ് ചെയ്ത് ചെങ്ങളം ഒന്നും പുറത്തെ പ്ലാന്റിൽ ശുദ്ധീകരിച്ചാണ് കുമരകത്തെ വിവിധ പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത്.