ഏറ്റുമാനൂർ : രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയ്ക്ക് കേരളത്തിൽ നിന്ന് ലഭിച്ച ഏക വോട്ട് കോൺഗ്രസിന്റേതാകാമെന്ന് ബിനോയ് വിശ്വം എം.പി പറഞ്ഞു. സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഏറ്റുമാനൂരിൽ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമീപകാല അനുഭവങ്ങൾ പരിശോധിക്കുമ്പോൾ കോൺഗ്രസ് നേതാക്കന്മാർ ബി.ജെ.പിയായി മാറുന്ന കാഴ്ചയാണ് പാർലമെന്റിൽ പോലും കാണാൻ കഴിയുന്നത്. ഇടതുപക്ഷ സർക്കാരിനെ തകർക്കാൻ കോൺഗ്രസ് ബി.ജെ.പിയുമായി യോജിക്കുന്ന കാഴ്ചയാണ് കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.ഐ.കുഞ്ഞച്ചൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം സെക്രട്ടറി ബിനു ബോസ്, പി.കെ.സുരേഷ്, കെ.വിപുരുഷൻ, സി.വി.ചെറിയാൻ, പി.എ.അബ്ദുൾ കരീം, ഡി.ജി.പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.