ചങ്ങനാശേരി: ചങ്ങനാശേരി ഗവൺമെന്റ് വനിതാ ഐ.ടി.ഐയിൽ ട്രാഫ്റ്റ്‌സ്മാൻ സിവിൽ രണ്ട് വർഷം (എൻ.സി.വി.ടി), കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ഒരു വർഷം (എസ്.സി.വി.ടി) എന്നീ ട്രേഡുകളിൽ 2022 വർഷത്തേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. www.itiadmissions.kerala.gov.in എന്ന പോർട്ടൽ മുഖേന 100 രൂപ ഫീസടച്ച് ഓൺലൈനായിട്ട് അപേക്ഷിക്കണം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 30. കൂടുതൽ വിവരങ്ങൾക്ക് 8281444863, 9746411564, 04812400500.