
മാഞ്ഞൂർ. സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിക്കുന്ന നമുക്ക് പഠിക്കാം, നന്മയുടെ പാഠം സൗഹൃദക്കൂട്ടായ്മ 27ന് 2ന് മാഞ്ഞൂർ ഗവ.എൽ പി സ്‌കൂൾ ഹാളിൽ പ്രസിഡന്റ് കെ.എം.വർഗീസ് ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് യു.ഐസക് അദ്ധ്യക്ഷത വഹിക്കും. പ്രതിഭാസംഗമം ജില്ലാപഞ്ചായത്ത് മെമ്പർ ജോസ് പുത്തൻകാലായും കുഞ്ഞിളം കൈയ്യിൽ സമ്മാനം ജില്ലാ പ്രസിഡന്റ് അഡ്വ.രാജൻ കെ.നായരും ഉദ്ഘാടനം ചെയ്യും. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ബിജു സെബാസ്റ്റ്യനും അദ്ധ്യാപകരെ വി.എം.മോഹൻദാസും പി.റ്റി.എ അംഗങ്ങളെ വിനോദ് തൂമ്പുങ്കലും ആദരിക്കും. സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.ലീന സ്വാഗതവും ഇന്ദു രാജേഷ് നന്ദിയും പറയും.