വൈക്കം : ഇടവട്ടം വാക്കയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ 18-ാമത് ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതൽ ആഗസ്റ്റ് 2 വരെ നടക്കും. ഇന്ന് രാവിലെ 7ന് വിഗ്രഹഘോഷയാത്ര, ഭദ്രദീപപ്രകാശനവും അനുഗ്രഹ പ്രഭാഷണവും തന്ത്രി മനയറ്റാത്തില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി നിർവഹിക്കും. വൈകിട്ട് 7ന് യജ്ഞാചാര്യൻ പട്ടാളം മണികണ്ഠൻ നമ്പൂതിരി പ്രഭാഷണം നടത്തും. സപ്താഹ ദിവസങ്ങളിൽ രാവിലെ 5.45ന് ഗണപതിഹോമം, ദീപാരാധന, പ്രഭാഷണം. 27ന് രാവിലെ 6ന് ഗണപതിഹോമം, 9.11ന് ഭാഗവതപാരായണം, വൈകിട്ട് 6.45ന് പ്രഭാഷണം. 28 ന് പാരായണം, 5.30ന് സർവൈശ്വര്യ പൂജ, പ്രഭാഷണം. 29 ന് പാരായണം, പുഷ്പാഞ്ജലി, പ്രഭാഷണം. 30 ന് പാരായണം, പുഷ്പാഞ്ജലി, പ്രഭാഷണം. 31 ന് പാരായണം, 6.45ന് പ്രഭാഷണം. ആഗസ്റ്റ് 1 ന് പ്രഭാഷണം. 2 ന് രാവിലെ 8 മുതൽ സരസ്വതി സൂക്തം, പാരായണം. എല്ലാ ദിവസവും ഉച്ചയ്ക്ക് 1 ന് പ്രസാദമൂട്ടുണ്ട്.