തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീറിന് ഒരു വലിയ ജീവിത ദർശനമുണ്ട്, നന്മയാണ് അതിന് അടിസ്ഥാനമെന്ന് ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജ് മുൻ ഫിലോസഫി പ്രൊഫസർ കെ.പി.ശങ്കരൻ പറഞ്ഞു. പാലാം കടവിലുള്ള വൈക്കം മുഹമ്മദ് ബഷീർ സ്മാരക മന്ദിരത്തിൽ നടന്ന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഷീർ ട്രസ്റ്റ് ചെയർമാൻ അഡ്വ.പി.കെ.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം മഹാരാജാസ് കോളേജ് അദ്ധ്യാപകൻ ഡോ.വിനോദ് കുമാർ കല്ലോലിക്കൽ , ഡോ.മോളി ഫെലിക്‌സ്, തൃപ്പൂണിത്തുറ ഗവ.കോളേജ് അദ്ധ്യാപകരായ അനിത എസ് , ഡോ.ബിജു ഗോപാൽ, ബഷീർ കഥാപാത്രം ഖദീജ, കൊച്ചി പ്രബോധ ട്രസ്റ്റ് സെക്രട്ടറി നവീൻകുമാർ ഡി.ഡി , അമ്പലമേട് ഗോപി എന്നിവർ സംസാരിച്ചു. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ലൈബ്രറി സെക്രട്ടറി ഡോ.സി.എം.കുസുമൻ സ്വാഗതവും എ.പത്രോസ് നന്ദിയും പറഞ്ഞു.