വേദഗിരി : എസ്.എൻ.ഡി.പി യോഗം 41ാം നമ്പർ കുറുമുള്ളൂർ ശാഖയുടെ ആഭിമുഖ്യത്തിൽ വേദഗിരി തീർത്ഥച്ചിറയിൽ 28 ന് രാവിലെ 4 മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കുമെന്ന് പ്രസിഡന്റ് സന്തോഷ് കിടങ്ങയിൽ അറിയിച്ചു.
മാഞ്ഞൂർ : എസ്.എൻ.ഡി.പി യോഗം 122-ാം നമ്പർ മാഞ്ഞൂർ ശാഖയുടെ നേതൃത്വത്തിൽ 28 ന് രാവിലെ 5.30 മുതൽ 10 വരെ കർക്കടക വാവുബലി നടക്കുമെന്ന് ശാഖാ പ്രസിഡന്റ് രജീഷ് ഗോപാൽ, സെക്രട്ടറി മോഹനൻ മാഞ്ഞൂർ എന്നിവർ അറിയിച്ചു. വൈക്കപ്രയാർ സുരേഷ് ശാന്തി മുഖ്യകാർമികത്വം വഹിക്കും.
വയല : വയല ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ 28 ന് രാവിലെ 6 മുതൽ 10 വരെ ക്ഷേത്രം മേൽശാന്തി കളത്തൂർ ബാബുശാന്തി , കുമരകം ബിനു ശാന്തി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ വാവുബലി നടക്കുമെന്ന് ശാഖാ സെക്രട്ടറി സജീവ് വയല അറിയിച്ചു.