
കോട്ടയം. കേരള ഗ്രാമീണ ബാങ്ക് ജീവനക്കാർ സൂചനാ പണിമുടക്കിന്റെ ഭാഗമായി റീജിയണൽ ഓഫീസിന് മുന്നിൽ പ്രകടനം നടത്തി. മുഴുവൻ തസ്തികകളിലേക്കും ജീവനക്കാരെ നിയമിക്കുക, ബിസിനസ് കറസ്‌പോണ്ടന്റ് നിയമനം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്. ജില്ലയിലെ 38 ശാഖകളും റീജിയണൽ ഓഫീസും അടഞ്ഞുകിടന്നു. നടപടിയുണ്ടായില്ലെങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ അറിയിച്ചു. വിവിധ സംഘടനാ നേതാക്കളായ എബിൻ എം.ചെറിയാൻ, വി.എസ് ബില്ലി ഗ്രഹാം, ആർ.ശ്രീകാന്ത്, വി.പി ശ്രീരാമൻ, എം.ആർ നിധീഷ്, എം.വി വിനീഷ്, അബ്ദുൽ ഹക്കീം, ബിട്ടുടോം ജോസ്, എസ്.അനിഷ്, ആർ.മനീഷ് കുമാർ, ബി. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.