കോട്ടയം: ബാങ്കിംഗ് മേഖലയെ പൂർണ്ണമായും സ്വകാര്യവത്കരിക്കാനുള്ള ബാങ്കിംഗ് നിയമഭേദഗതി ബിൽ പിൻവലിക്കണണെന്ന് എ.ഐ.ബി.ഇ.എ കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (എ.കെ.ബി.ഇ.എഫ്) സംസ്ഥാന ജനറൽ സെക്രട്ടറി ബി.രാംപ്രകാശ് ഉദ്ഘാടനം ചെയ്തു. എ.കെ.ബി.ഇ.എഫ് ജില്ലാ ചെയർമാൻ പി.എസ് രവീന്ദ്രനാഥൻ അദ്ധ്യക്ഷത വഹിച്ചു. എ.സി ജോസഫ്, യു.ഷാജി, സുരേഷ് കുമാർ, സന്ദീപ് നാരായണൻ, എ.ആർ സുജിത്ത് രാജു, ജോർജി ഫിലിപ്പ്, എസ്.ശരത്, എസ്.ഹരിശങ്കർ എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി സന്തോഷ് സെബാസ്റ്റ്യൻ (ചെയർമാൻ), എം.രാജേഷ്, വിജയ് വി.ജോർജ് (വൈസ് ചെയർമാൻമാർ), എസ്.ഹരിശങ്കർ (സെക്രട്ടറി), അഖിൽ ദിനേശ് (ജോയിന്റ് സെക്രട്ടറി), രാഹുൽ ശ്യാംകുമാർ, രോഹിത് രാജ്, എസ്.വി അഞ്ജലി (അസിസ്റ്റന്റ് സെക്രട്ടറി), എസ്.ഋഷികേശ് (ട്രഷറാർ) എന്നിവരെ തെരഞ്ഞെടുത്തു.