കുറിച്ചി : കെ.നാരായണൻ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ ലോഗോ പ്രകാശനം ആർട്ടിസ്റ്റ് രഘു ശ്രീധർ നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് ടി.എസ്.സലിം അദ്ധ്യക്ഷത വഹിച്ചു. ആദ്യകാല സെക്രട്ടറി എം.എ. ബാലകൃഷ്ണൻ മാമ്പറമ്പിൽ ലോഗോ ഏറ്റുവാങ്ങി. പ്രസിഡന്റ് ടി.എസ്.സലിം ലോഗോ നിർമ്മിച്ച രഘു ശ്രീധറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി എൻ.ഡി. ബാലകൃഷ്ണൻ ആർട്ടിസ്റ്റിന് ഉപഹാരം നൽകി. കെ.ടി.. ഷാജി മോൻ, സി.കെ.സുരേന്ദ്രൻ, നിബു ഏബ്രഹാം, ബിന്ദു ഐസക്, നിജു വാണിയപുരയ്ക്കൽ, കെ.എം.സഹദേവൻ ടി.ജി. ദയാപരൻ, ഐസക് അലക്‌സാണ്ടർ എന്നിവർ പങ്കെടുത്തു.