മുണ്ടക്കയം : പുലിക്കുന്ന് ഗുരു ദീപം സ്വയംസഹായസംഘത്തിന്റെ ഇരുപതാമത് വാർഷികം എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം ഷാജി ഷാസ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ രാജേഷ് ചിറക്കടവ്, ശാഖാ സെക്രട്ടറി കെ.കെ.സുരേന്ദ്രൻ, സാശ്രയ സംഘം കൺവീനർ സുജാത സജീവ്, ജോയിൻ്റ് കൺവീനർ ദീപ ബിനു, യൂണിയൻ കമ്മിറ്റി അംഗം രാജേന്ദ്രൻ, ശാഖാ മാനേജിംഗ് കമ്മിറ്റി അംഗം കെ.ഡി.ഗോപിദാസ്

എന്നിവർ പ്രസംഗിച്ചു. സംഘത്തിൻറെ ആദ്യകാല സാരഥികളെ പൊന്നാട അണിയിച്ച് ആദരിച്ചു.