k-rail-

ചങ്ങനാശേരി. സിൽവർ ലൈൻ പദ്ധതി സർക്കാർ പിൻവലിച്ച് ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് മാടപ്പള്ളിയിലെ സത്യഗ്രഹ പന്തലിൽ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങളും മുൻ അംഗങ്ങളും ചേർന്ന് സത്യഗ്രഹം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ ചെയർമാൻ ബാബുകുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. വി.ജെ.ലാലി, മാത്തുകുട്ടി പ്ലാത്താനം, വർഗീസ് ആന്റണി, ബീന കുന്നത്ത്, ബാബു കുരീത്ര, ബാബു രാജേന്ദ്രൻ, സൈനാ തോമസ്, ടീനാമോൾ റോസി, അച്ചാമ്മ മാത്യു, റോസമ്മ ജയിംസ്, ശശികുമാർ, സെലിൻ ബാബു, സാജൻ കൊരണ്ടിത്തറ, സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.