അമലഗിരി : ബി.കെ കോളേജ് നാഷണൽ സർവീസ് സ്‌കീമും, അമലഗിരി റസിഡന്റ്‌സ് വെൽഫയർ അസോസിയേഷനും സംയുക്തമായി 29 ന് രാവിലെ 9 മുതൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് റസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ടി.വി.സോണി അറിയിച്ചു.
ഗവണ്മെന്റ് ഡെന്റൽ കോളേജിന്റെയും, അഹല്യ കണ്ണാശുപത്രിയുടെയും, കിംസ് ഹോസ്പിറ്റലിന്റെയും നേതൃത്വത്തിലാണ് ക്യാമ്പ്. ബി.കെ കോളേജ് ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ പ്രൊഫ.ആഗ്‌നേസ് ജോസിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്യാമ്പിന് രജിസ്റ്റർ ചെയ്യാൻ ഫോൺ : 9447180597,9656567333.