കോട്ടയം: കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഊർജ്ജരംഗത്തെ നേട്ടങ്ങൾ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവിപവർ@ 2047 പരിപാടിയോടനുബന്ധിച്ചുള്ള വൈദ്യുതി മഹോത്സവം ഇന്ന് രാവിലെ 11ന് ചങ്ങനാശേരി എസ്.ബി. കോളേജിൽ നടക്കും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.
എം.പിമാരായ കൊടിക്കുന്നിൽ സരേഷ്, ആന്റോ ആന്റണി, എം. എൽ.എമാരായ ഉമ്മൻ ചാണ്ടി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, നഗരസഭാധ്യക്ഷ സന്ധ്യ മനോജ്, വാർഡ് കൗൺസിലർ ബീന ജിജൻ, എൻ.ടി.പി.സി. ജനറൽ മാനേജർ എസ്.കെ. റാം, കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എൻജിനീയർ വി.സി. ജെമിലി, എസ്.ബി. കോളജ് പ്രിൻസിപ്പൽ ഫാ. റെജി പി. കുര്യൻ എന്നിവർ പങ്കെടുക്കും. എൻ.ടി.പി.സി. സീനിയർ മാനേജർ പി. പ്രവീൺ വിഷയാവതരണം നടത്തും.