കോട്ടയം: മണിപ്പുഴ ബെൽമൗണ്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ നൂറു ശതമാനം വിജയം. വി.അക്ഷയ 97.6 ശതമാനം മാർക്കോടെ തിളക്കമാർന്ന വിജയം നേടി. പൂജ ബിനോ 96.6 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനവും സദ ഫാത്തിമ 95.2 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനവും നേടി. പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 17 ഡിസ്റ്റിംഗ്ഷനും 12 ഫസ്റ്റ് ക്ലാസ്സും നേടി. സ്‌കൂളിലെ ചിട്ടയായ പഠന പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികളുടെ തിളക്കമാർന്ന വിജയത്തിന് പിന്നിലെന്ന് പ്രിൻസിപ്പാൾ സാജൻ സുദേവൻ അറിയിച്ചു.