
കോട്ടയം. സഹോദരങ്ങളെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൈപ്പുഴ പള്ളിത്താഴെ കടവ് മണ്ണൂപ്പറമ്പ് വീട്ടിൽ മോബിനെയാണ് (മോട്ടി,32) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. കൈപ്പുഴ പൊന്നാറ്റിൻ വീട്ടിൽ മനോജിനെയാണ് കൊല്ലാൻ ശ്രമിച്ചത്. സഹോദരനെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുമ്പോഴാണ് മനോജിന്റെ തലയ്ക്ക് ഇരുമ്പ് കമ്പി കൊണ്ട് അടിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐമാരായ പ്രദീപ് ലാൽ, മനോജ്, സി.പി.ഒ ഷാമോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡു ചെയ്തു.