
കോട്ടയം. പെയിന്റിംഗ് തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൂവപ്പള്ളി കണ്ടത്തിങ്കൽ വീട്ടിൽ നിവിൻ,കൂവപ്പള്ളി തണ്ണിപ്പാറ തട്ടാറുകുന്നേൽ വീട്ടിൽ എബിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി പ്രതികൾ സുഹൃത്തായ ജോജി ജോണിനോടൊപ്പം നരകംപടി ഭാഗത്തുള്ള റബർ തോട്ടത്തിലെ ഷെഡിൽ വച്ച് മദ്യപിക്കുകയും തുടർന്നുണ്ടായ വാക്കേറ്റത്തിൽ ജോജി ജോണിനെ ബിയർ കുപ്പി പൊട്ടിച്ചു കുത്തുകയുമായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതികളെ കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഷിന്റോ പി.കുര്യൻ, എസ്.ഐമാരായ ഷംസുദ്ദീൻ, അരുൺ, സി.പി.ഒമാരായ സതീഷ് ചന്ദ്രൻ, വിശാൽ വി. നായർ, അരുൺ എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു.